കെഎസ്ആർടിസി 20 അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കും

എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസ് നടത്തുന്നതിന് ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Update: 2019-06-25 14:52 GMT

തിരുവനന്തപുരം: അന്തർസംസ്ഥാന ബസ്സ് യാത്രക്കാരുടെ ആവശ്യപ്രകാരം കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്കു० തിരിച്ചുമായി 20 അധിക സർവീസുകൾ കൂടി കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്നു. നിലവിൽ 2500 കെഎസ്ആർടിസി സീറ്റുകൾ യാത്രക്കാർ ബുക്ക് ചെയ്ത സാഹചര്യത്തിലാണ് 300 സീറ്റുകൾ കൂടി അധികമായി ഉൾപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ ബാംഗ്ലൂർ യാത്രക്കാരുള്ള എറണാകുളം, കോഴിക്കോട് ഡിപ്പോകളിലെ  തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസ് നടത്തുന്നതിന് ഗതാഗത മന്ത്രി കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കർണ്ണാടക ആർടിസിയുടെ 2500 സീറ്റുകളും തമിഴ്നാട് ആർടിസിയുടെ 200 സീറ്റുകളും സംസ്ഥാനത്ത് നിന്നുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. 

Tags:    

Similar News