മുന്‍ എംപിക്കെതിരെയുള്ള ഭുമി തട്ടിപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവനുമായി ഡിവൈഎസ്പിക്ക് ബന്ധമുണ്ടെന്ന് ഹരജി ഭാഗം ആരോപണം ഉന്നയിച്ചതിനെതുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം

Update: 2019-08-02 13:55 GMT

കൊച്ചി: മുന്‍ എംപി ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും ആരോപണ വിധേയരായ ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മൂന്നാര്‍ ഡിവൈഎസ്പിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.നേരത്തെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവനുമായി ഡിവൈഎസ്പിക്ക് ബന്ധമുണ്ടെന്ന് ഹരജി ഭാഗം ആരോപണം ഉന്നയിച്ചതിനെതുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.കൊട്ടക്കമ്പൂര്‍ ഭുമി തട്ടിപ്പ് കേസില്‍ അന്തിമ റിപോര്‍ട് വിചാരണക്കോടതി മടക്കിയിരുന്നു.

മൂന്നാര്‍ ഡിവൈഎസ്പിക്ക് തുടരന്വേഷണം നടത്താമെന്നും ഉദ്യോഗസ്ഥനെക്കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കില്‍ പുതിയൊരാളെ സര്‍ക്കാരിന് നിര്‍ദേശിക്കാമെന്നും കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരെ ഹരജിക്കാര്‍ ആരോപണം ഉന്നയിച്ചത്.പട്ടികവര്‍ഗക്കാരുടെ ഭൂമി ജോയ്‌സ് ജോര്‍ജിന്റെ കുടുംബം തട്ടിയെടുത്തെന്നും സിബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തൊടുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം മുകേഷും മറ്റും സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

Tags:    

Similar News