കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട: രണ്ട് യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട,പൂപ്പംകാല, വിജയഭവനത്തില്‍ എസ് സുഭാഷ്.(21), എറണാകുളം, ഉദയംപേരൂര്‍, നടക്കാവ്, ചാത്തന്‍കണ്ണേഴത്ത് സി ബി വിനീത് (27). എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ഉദയംപേരൂര്‍ പോലിസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.പത്തനംതിട്ട സ്വദേശിയായ സുഭാഷ് 8 വര്‍ഷമായി അയ്യപ്പന്‍കുഴിയില്‍, പുളിക്കമാലി,മുളന്തുരുത്തി, എന്ന വിലാസത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ തമിഴ്‌നാട് ,ഗോവ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവിടെ നിന്നും കഞ്ചാവ് വില്‍പ്പനക്കായി വാങ്ങുകയാണ് പതിവ്. ഇയാളെ കഞ്ചാവുമായി എക്‌സൈസ് മുന്‍പ് പിടികൂടിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു

Update: 2019-12-11 10:43 GMT

കൊച്ചി: കൊച്ചിയില്‍ വീണ്ടും കഞ്ചാവ് വേട്ട. തൃപ്പൂണിത്തുറ, നടക്കാവില്‍ രണ്ടര കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.പത്തനംതിട്ട,പൂപ്പംകാല, വിജയഭവനത്തില്‍ എസ് സുഭാഷ്.(21), എറണാകുളം, ഉദയംപേരൂര്‍, നടക്കാവ്, ചിറയ്ക്കല്‍ ചാത്തന്‍കണ്ണേഴത്ത് സി ബി വിനീത് (27). എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ഉദയംപേരൂര്‍ പോലിസും ചേര്‍ന്ന് നടക്കാവില്‍ നിന്നും അറസ്റ്റു ചെയ്തത്.പ്രതികള്‍ കഞ്ചാവ്് വില്‍പനയക്കായി പോകുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.പത്തനംതിട്ട സ്വദേശിയായ സുഭാഷ് കഴിഞ്ഞ എട്ട് വര്‍ഷമായി മുളന്തുരുത്തിയിലെ പ്രദേശങ്ങളില്‍ വാടക വീടുകളില്‍ താമസിക്കുകയാണ്. ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് കൊച്ചിയില്‍ എത്തിച്ച് വിതരണം ചെയ്തു വരികയായിരുന്നു. ഇയാളെ മുമ്പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. വിനീതിനെതിരെ ഉദയം പേരൂര്‍ പോലീസ് സ്റ്റേഷനില്‍ കവര്‍ച്ച, ആക്രമണം, കൊലപാതകശ്രമം എന്നിങ്ങനെ കേസുകളുള്ളതാണെന്നും പോലിസ് പറഞ്ഞു.


ക്രിസ്തുമസ് ,പുതുവല്‍സരത്തോടനുബന്ധിച്ച് ഡല്‍ഹി, ഗോവ, ഒഡിഷ ,ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ കഞ്ചാവും, മയക്കുമരുന്നുകളും വരുന്നതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍, വിജയ് സാഖറെയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ശക്തമായ നിരീക്ഷണം കൊച്ചി നഗരത്തില്‍ നടപ്പാക്കിയിരിക്കുകയാണ്. ഉദയംപേരൂര്‍, നടക്കാവ് ഭാഗങ്ങളില്‍ യുവാക്കളുടെയിടയില്‍ അമിതമായ ലഹരി ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ച് കൊച്ചി സിറ്റി ഡാന്‍സാഫ് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പ്രവര്‍ത്തിക്കുന്നത്.എസിപി, ടി ആര്‍ രാജേഷ്, ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്‍, സബ് ഇന്‍സ്‌പെക്ടര്‍ ബാബു മാത്യു എന്നിവരടങ്ങുന്ന ഡാന്‍സാഫ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊച്ചി പോലീസ് കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. വിവിധ സ്ഥലങ്ങളില്‍ പ്രത്യേക റെയ്ഡുകള്‍ നടത്തുന്നുണ്ട് .യുവാക്കളുടെയും, ഉന്നത വിദ്യാഭ്യാസ മേഖലയിലെയും വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന കഞ്ചാവ്,മയക്കുമരുന്നു സംഘങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്, ഇത്തരം സംഘങ്ങളെക്കുറിച്ച് രഹസ്യവിവരം ലഭിക്കുന്നവര്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News