കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

ഒഡീഷ സ്വദേശിയായ സന്തോഷ് കുമാര്‍ നായക് (47) ആണ് ഡാന്‍സാഫും, പനങ്ങാട് പോലിസും ചേര്‍ന്ന് നെട്ടൂരില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.ഇയാളില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന 1.5 കിലോ കഞ്ചാവ് കണ്ടെടുത്തയും പോലിസ് പറഞ്ഞു.ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന നെട്ടൂരില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ച് ഡാന്‍സാഫ് രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു

Update: 2020-03-09 04:35 GMT

കൊച്ചി: കൊച്ചിയില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ സന്തോഷ് കുമാര്‍ നായക് (47) ആണ് ഡാന്‍സാഫും, പനങ്ങാട് പോലിസും ചേര്‍ന്ന് നെട്ടൂരില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.ഇയാളില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന 1.5 കിലോ കഞ്ചാവ് കണ്ടെടുത്തയും പോലിസ് പറഞ്ഞു.ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന നെട്ടൂരില്‍ വന്‍തോതില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ച് ഡാന്‍സാഫ് രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു. ഒഡീഷയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് തീവണ്ടി മാര്‍ഗമാണ് കൊച്ചിയിലെത്തിക്കുന്നത്. ഈ മാസം ഒന്നാം തിയതി കൊച്ചിയിലെത്തിച്ച കഞ്ചാവില്‍ ഭൂരിഭാഗവും വിറ്റഴിക്കപ്പെട്ടിരുന്നു.

കൊച്ചിയുടെ തെക്കന്‍ മേഖലയായ നെട്ടൂര്‍, പനങ്ങാട് ഭാഗങ്ങളില്‍ തിങ്ങി പാര്‍ക്കുന്ന ഹിന്ദിക്കാരുടെ ഇടയില്‍ സംശയം തോന്നാത്ത വിധം വൈകുന്നേരങ്ങളിലാണ് ക്ഞ്ചാവ് വില്‍പന നടത്തുന്നത്.കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പനങ്ങാട് ഇന്‍സ്‌പെക്ടര്‍ കെ ശ്യാം, ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പനങ്ങാട് എസ് ഐ വി ജെ ജേക്കബ്, എസ് ഐ അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ നടപ്പിലാക്കി വരുന്ന 'യോദ്ധാവ്' ന്റ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടന്നുവരികയാണ്. കഞ്ചാവ് മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെയും, യുവാക്കളെയും മോചിപ്പിക്കുവാനുള്ള ശക്തമായ നടപടികളില്‍, ഇത്തരം സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 'യോദ്ധാവ് ' 999596666 നമ്പറിലോ ഡാന്‍സാഫ് 9497980430 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News