പരസ്പരം അറിയാനും അടുക്കാനും നാളെ 'ഓപ്പണ്‍ മസ്ജിദ് ഡേ' യുമായി കൊച്ചി ഗ്രാന്‍ഡ് മസ്ജിദ്

നാളെ ഉച്ചക്ക് 12.30 നു നടക്കുന്ന ജുമുഅ നമസ്‌കാരത്തിനു സാക്ഷികളാകാന്‍ വിശ്വാസികളോടൊപ്പം ഇതര മതനേതാക്കളും പൗരപ്രമുഖരും മസ്ജിദിലെത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മാര്‍ ക്രിസ്റ്റമോസ് മെത്രാപ്പോലീത്ത, സ്വാമി ശിവസ്വരൂപാനന്ദ്, ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ പങ്കെടുക്കും

Update: 2020-01-09 10:39 GMT

കൊച്ചി:ബഹുസ്വരത നില നില്‍ക്കുന്ന രാജ്യത്ത് ഇതര മതസ്ഥരേയും പള്ളിയിലേക്ക് ക്ഷണിച്ച് ജുമുഅ നമസ്‌കാരം വീക്ഷിക്കാനും ഖുതുബ ശ്രവിക്കാനും അവസരമൊരുക്കുകയാണു എറണാകുളം ഗ്രാന്‍ഡ് മസ്ജിദ് ഭാരവാഹികള്‍. നാളെ ഉച്ചക്ക് 12.30 നു നടക്കുന്ന ജുമുഅ നമസ്‌കാരത്തിനു സാക്ഷികളാകാന്‍ വിശ്വാസികളോടൊപ്പം ഇതര മതനേതാക്കളും പൗരപ്രമുഖരും മസ്ജിദിലെത്തും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി ശിവസ്വരൂപാനന്ദ്, ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ പങ്കെടുക്കും. മതങ്ങളുടെ ആരാധനാ രീതികളും അചാരങ്ങളേയും പരിചയപ്പെടുത്താനും ഇതരമതസ്ഥരുമായുള്ള സാഹോദര്യം ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണു ഓപ്പണ്‍ മസ്ജിദ് ഡേ എന്ന ആശയം ഉയര്‍ത്തുന്നതെന്ന് മസ്ജിദ് ഭാരവാഹികള്‍ അറിയിച്ചു. ഗ്രാന്‍ഡ് മസ്ജിദ് ഇമാം എം പി ഫൈസല്‍ ഖുതുബക്ക് നേതൃത്വം നല്‍കും.

Tags:    

Similar News