എംഡിഎംഎ ലഹരി മരുന്നുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ആലുവ,എടത്തല,ട്ടുകാട്ടില്‍ വീട്, മുഹമ്മദ് ഷഹദ് (22),ആലുവ,മാറമ്പിള്ളി,മൂത്തേടത്ത് വീട്അ ഹമ്മദ് യാസിം.(21) എന്നിവരെയാണ് ഇടപ്പിള്ളി, രണദിവെ റോഡിലുള്ള ഓയോയില്‍ നടത്തിയ പരിശോധനയില്‍ പോലിസ് സംഘം പിടികൂടിയത്.

Update: 2020-03-03 03:12 GMT

കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.ആലുവ,എടത്തല,ട്ടുകാട്ടില്‍ വീട്, മുഹമ്മദ് ഷഹദ് (22),ആലുവ,മാറമ്പിള്ളി,മൂത്തേടത്ത് വീട് അഹമ്മദ് യാസിം.(21) എന്നിവരെയാണ് ഇടപ്പിള്ളി, രണദിവെ റോഡിലുള്ള ഓയോയില്‍ നടത്തിയ പരിശോധനയില്‍ നാര്‍ക്കോര്‍ട്ടിക് അസി.കമ്മീഷണര്‍ ബിജി ജോര്‍ജ്, തൃക്കാക്കര അസി.കമ്മീഷണര്‍ കെ എം ജിജിമോന്‍ ,സൗത്ത് സ്റ്റേഷന്‍ അഡീഷണല്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ .എ അനന്ത ലാല്‍ ,കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ എ പ്രസാദ് ,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍ ,എസ് ഐ ജോമോന്‍ ജോസഫ് ,എ എസ് ഐ എം എ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍ നിന്നും മാരക ലഹരിമരുന്ന് 19 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.


ബാംഗ്ലൂരിലെ നീഗ്രോസില്‍ നിന്ന് വാങ്ങിയ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് പ്രതികള്‍ വില്‍പന നടത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍്പനക്കായി കൊണ്ടുവന്ന മാരകമായ ലഹരി മരുന്നിന് ഒരു ലക്ഷത്തിലധികം രൂപ വില വരും. ഓയോ റൂമുകള്‍ ഓണ്‍ ലൈനില്‍ ബുക്ക് ചെയ്ത് ആവശ്യക്കാരെ മൊബൈല്‍ ഫോണില്‍ കോണ്‍ടാക്ട് ചെയ്താണ പ്രതികള്‍ മയക്കു മരുന്ന് വില്‍പന നടത്തിയിരുന്നത്.മയക്കുമരുന്ന്, കഞ്ചാവ് ഉപയോഗം വിദ്യാര്‍ഥികളിലും, യുവാക്കളിലും വ്യാപകമായതിനെ തുടര്‍ന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ വിജയ് സാഖറെ നടപ്പിലാക്കിയ 'യോദ്ധാവ് ' എന്ന ആപ്പിലൂടെ ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ മുഖേന കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടന്നുവരികയാണ്. മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചാല്‍ 'യോദ്ധാവ് ' 999596666 എന്ന നമ്പറിലോ 9497980430 നമ്പറിലോ അറിയിക്കുക. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 

Tags:    

Similar News