മാറി താമസിക്കാന്‍ തയ്യാറാവാത്തത് അപകടമുണ്ടാക്കും: മന്ത്രി ഇ പി ജയരാജന്‍

മഴക്കെടുതിയില്‍ കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാംപുകളാണ് ഉള്ളത്. വിവിധ ക്യാംപുകളിലായി 8000 ത്തോളും ആളുകളുണ്ട്.

Update: 2019-08-09 17:17 GMT

കണ്ണൂര്‍: വെള്ളം ഉയരുന്ന പ്രദേശങ്ങളില്‍ നിന്ന് മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ചില സ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാംപുകളാണ് ഉള്ളത്. വിവിധ ക്യാംപുകളിലായി 8000 ത്തോളും ആളുകളുണ്ട്.

കണ്ണൂരില്‍ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്.

Tags:    

Similar News