കേരള ബാങ്ക്: സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍

ബാങ്ക് ലയനം അംഗീകരിച്ച് സഹകരണ രജിസ്ട്രാര്‍ക്ക് വിജ്ഞാപനം ഇറക്കാമെന്നു സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവു ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.അപ്പീല്‍ നാളെ പരിഗണിക്കും.

Update: 2020-01-06 15:07 GMT

കൊച്ചി: സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ തള്ളിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.ബാങ്ക് ലയനം അംഗീകരിച്ച് സഹകരണ രജിസ്ട്രാര്‍ക്ക് വിജ്ഞാപനം ഇറക്കാമെന്നു സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവു ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികളാണ് സിംഗിള്‍ ബഞ്ച് തള്ളിയത്. ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തിരമായി വാദം കേട്ടാണ് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. അപ്പീല്‍ നാളെ പരിഗണിക്കും. 

Tags:    

Similar News