കേരള ബാങ്ക് രൂപീകരണം: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ഹരജികള്‍ ഹൈക്കോടതി തള്ളി

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹരജികളാണ് കോടതി തള്ളിയത്.ബാങ്ക് ലയനം അംഗീകരിച്ച് സഹകരണ രജിസ്ട്രാര്‍ക്ക് വിജ്ഞാപനം ഇറക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു

Update: 2019-11-29 14:41 GMT

കൊച്ചി: സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹരജികളാണ് കോടതി തള്ളിയത്.

ബാങ്ക് ലയനം അംഗീകരിച്ച് സഹകരണ രജിസ്ട്രാര്‍ക്ക് വിജ്ഞാപനം ഇറക്കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തിരമായി വാദം കേട്ടാണ് ഉത്തരവ്. ബാങ്കിനുള്ള എല്ലാവിധ സംയോജന നടപടികളുമായും സംസ്ഥാന സര്ക്കാരിന് മുന്നോട്ട് പോവാമെന്ന് ഒക്ടോബറില്‍ കോടതി വ്യക്തമാക്കിയിരുന്നു. 

Tags:    

Similar News