ലോക്‌സഭ തിരഞ്ഞെടുപ്പിനില്ല; കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തേക്ക്?
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സുരേന്ദ്രനെ മല്‍സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ സുരേന്ദ്രന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ലെന്ന് സൂചന. പി ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ സുരേന്ദ്രനെ മല്‍സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് കാസര്‍കോട്ടെത്തി ജില്ലാ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് മല്‍സരരംഗത്തിറങ്ങാന്‍ സുരേന്ദ്രന് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സുരേന്ദ്രന്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡ ലത്തില്‍ നിന്നും മല്‍സരിക്കുമെന്ന പ്രചാരണം ശക്തമായതോടെയാണ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തത്. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും.