തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസ്: മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റെ വിചാരണ നീണ്ടത് ഗൗരവകരമെന്ന് ഹൈക്കോടതി

ഹരജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ച കോടതി വിചാരണ നടപടികള്‍ ഇത്രയും നീണ്ടതെങ്ങനെയെന്നും കോടതി ആരാഞ്ഞു

Update: 2022-07-27 09:54 GMT

കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റെ വിചാരണ നടപടികള്‍ നീണ്ടു പോയത് ഗൗരവകരമെന്ന് ഹൈക്കോടതി. കേസിന്റെ നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.ഹരജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ച കോടതി വിചാരണ നടപടികള്‍ ഇത്രയും നീണ്ടതെങ്ങനെയെന്നും കോടതി ആരാഞ്ഞു.

വിദേശിയായ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് മന്ത്രിക്കതിരായ ആരോപണം. 16 വര്‍ഷമായി കേസില്‍ യാതൊരു നടപടികളും സ്വീകരിക്കാതെ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്നു ഹരജിക്കാരന്‍ വ്യക്തമാക്കി. കേസിലെ വിചാരണ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നും വിചാരണ കോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.ഹരജി അടുത്ത ദിവസം വീണ്ടും കോടതി പരിഗണിക്കും.

Tags: