മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ റിലീസിങ് തടയണമെന്ന് ഹരജി; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

അനാവശ്യമായി കത്രിക വയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡും നിലപാടെടുത്തു. ഹരജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ പിന്‍മുറക്കാരിയായ കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്

Update: 2020-02-27 14:02 GMT

കൊച്ചി: മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. അനാവശ്യമായി കത്രിക വയ്ക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡും നിലപാടെടുത്തു. ഹരജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ പിന്‍മുറക്കാരിയായ കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചത്.ചിത്രത്തില്‍ മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകും. സമുദായ സൗഹാര്‍ദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യും. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും പറയുന്നു. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്നാണ് ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News