കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്

Update: 2019-03-12 09:29 GMT

മട്ടന്നൂര്‍: ഷാര്‍ജയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി രണ്ടു കിലോ സ്വര്‍ണം കടത്തിയ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് ഹാരിഷാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഹാരിഷ്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഷര്‍ട്ടിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷം കസ്റ്റംസ് പിടികൂടുന്ന അഞ്ചാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.




Tags:    

Similar News