വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് മകളെ കൊല്ലുമെന്ന് പ്രതി സഫര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട ഗോപികയുടെ പിതാവ്

തന്റെ മകളെ വിവാഹം കഴിക്കണമെന്ന് സഫര്‍ തന്നോട് ആവശ്യപ്പെട്ടു. അതു സാധ്യമല്ലെന്ന് താന്‍ പറഞ്ഞു.എന്നാല്‍ സഫര്‍ ശല്യം തുടര്‍ന്നു. ശല്യം കാരണം താന്‍ എല്ലാ ദിവസവും മകളെ സ്‌കൂളില്‍ കൊണ്ടുപോയി ആക്കുമായിരുന്നു.അവള്‍ സ്‌കൂളിനുള്ളില്‍ കയറികഴിഞ്ഞേ താന്‍ മടങ്ങുകയുള്ളായിരുന്നുവെന്നും പിതാവ് വിനോദ് കരഞ്ഞുകൊണ്ടു പറഞ്ഞു.ഏതോ ഒരു ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സ് അപ് വഴി അയച്ചു. തുടര്‍ന്ന് ഇതാന്‍ ഇത് സത്യമാണോയെന്നറിയാന്‍ നടത്തിയ അന്വേഷണത്തിലാണ് മോര്‍ഫ് ചെയ്തതാണെന്ന് വ്യക്തമായത്.സഫര്‍ എപ്പോഴും ശല്യമാണെന്നും തന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തുന്നുണ്ടെന്നും മകള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് വിനോദ് പറഞ്ഞു

Update: 2020-01-08 05:40 GMT

കൊച്ചി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഫര്‍ തന്റെ മകളെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപെടുത്തിയിരുന്നുവെന്നും കൊല്ലപ്പെട്ട ഗോപികയുടെ പിതാവ് വിനോദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇതേ തുടര്‍ന്ന് താന്‍ സഫറിനോട് സംസാരിച്ചിരുന്നു. തന്റെ മകളെ വിവാഹം കഴിക്കണമെന്ന് സഫര്‍ തന്നോട് ആവശ്യപ്പെട്ടു. അതു സാധ്യമല്ലെന്ന് താന്‍ പറഞ്ഞു.എന്നാല്‍ സഫര്‍ ശല്യം തുടര്‍ന്നു. ശല്യം കാരണം താന്‍ എല്ലാ ദിവസവും മകളെ സ്‌കൂളില്‍ കൊണ്ടുപോയി ആക്കുമായിരുന്നു.അവള്‍ സ്‌കൂളിനുള്ളില്‍ കയറികഴിഞ്ഞേ താന്‍ മടങ്ങുകയുള്ളായിരുന്നുവെന്നും പിതാവ് വിനോദ് കരഞ്ഞുകൊണ്ടു പറഞ്ഞു.ഏതോ ഒരു ഫോട്ടോ മോര്‍ഫ് ചെയ്ത് വാട്‌സ് അപ് വഴി അയച്ചു. തുടര്‍ന്ന് ഇതാന്‍ ഇത് സത്യമാണോയെന്നറിയാന്‍ നടത്തിയ അന്വേഷണത്തിലാണ് മോര്‍ഫ് ചെയ്തതാണെന്ന് വ്യക്തമായത്.സഫര്‍ എപ്പോഴും ശല്യമാണെന്നും തന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തുന്നുണ്ടെന്നും മകള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും പിതാവ് വിനോദ് പറഞ്ഞു. ഇന്നലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വാല്‍പാറയിലെ തേയില തോട്ടത്തില്‍ നിന്നു കണ്ടെത്തിയത്.

ഗോപികയും സഫറും സുഹൃത്തുക്കളായിരുന്നു.ഇതിനിടയില്‍ സഫര്‍ ഗോപികയോട് പ്രണയാഭ്യര്‍ഥന നടത്തി.ഇതോടെ വിവരം ഗോപിക നിരസിക്കുകയും വിവരം വീട്ടില്‍ പറയുകയം ചെയ്തു.തുടര്‍ന്ന് സഫര്‍ പ്രണയാര്‍ഭ്യര്‍ഥനയുമായി ഗോപികയെ ശല്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നുവത്രെ.ഇന്നലെ പിതാവ് വിനോദ് ഗോപികയെ സ്‌കൂളില്‍ കൊണ്ടുപോയി ആക്കിയിരുന്നു. വൈകുന്നേരം തിരികെ വിളിക്കാന്‍ ചെന്നപ്പോഴാണ് ഗോപിക സ്‌കൂളില്‍ ഇല്ലെന്ന് മനസിലാക്കിയത്.മരടിലെ കാര്‍ സര്‍വീസ് സെന്ററിലെ ജോലിക്കാരനാണ് സഫര്‍.അവിടെ സര്‍വീസിന് നല്‍കിയിരുന്ന കാറിലാണ് സഫര്‍ ഗോപികയുമായി പോയത്. ഇതേ തുടര്‍ന്ന് കാറിന്റെ ഉടമസ്ഥന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പോലിസ് സംസ്ഥാനത്തെ മറ്റു പോലിസ് സ്‌റ്റേഷനുകളിലേക്കും വിവരം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഈ കാര്‍ അതിരപ്പള്ളി റൂട്ടില്‍ സഞ്ചരിച്ചതായി വിവരം ലഭിച്ചു.കാറില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് ഉള്ളതെന്ന വിവരം ലഭിച്ചു.പിന്നീട് തമിഴ്‌നാട് ബോര്‍ഡറില്‍ എത്തുമ്പോള്‍ കാറില്‍ ആണ്‍കുട്ടി മാത്രമെ ഉള്ളുവെന്ന് വിവരം പോലിസിന് കിട്ടി. തുടര്‍ന്ന് പോലിസ് കാര്‍ കണ്ടെത്തി നടത്തിയ പരിശോധനയില്‍ കാറിന്റെ സീറ്റില്‍ രക്തക്കറ കണ്ടെത്തി.തുടര്‍ന്ന് പോലിസ് പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗോപികയെ കുത്തികൊലപ്പെടുത്തിയെന്നും മൃതദേഹം തേയിലക്കാട്ടില്‍ ഉപേക്ഷിതായും സഫര്‍ പോലിസിനോട് സമ്മതിച്ചു.തുടര്‍ന്നാണ് പോലിസെത്തി വാല്‍പാറയിലെ തേയിലക്കാട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News