പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

എറണാകുളം നോര്‍ത്ത് ഇരുമ്പനം മഠത്തിപ്പറമ്പില്‍ വീട്ടില്‍ കരുണാകരന്‍(61)നെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അവിന്‍ നെ പോലിസ് അറസ്റ്റു ചെയ്തത്

Update: 2022-02-10 15:29 GMT

കൊച്ചി: പിതാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍.എറണാകുളം നോര്‍ത്ത് ഇരുമ്പനം മഠത്തിപ്പറമ്പില്‍ വീട്ടില്‍ കരുണാകരന്‍(61)നെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അവിന്‍ നെ പോലിസ് അറസ്റ്റു ചെയ്തത്.ഓട്ടോറിക്ഷ ഡ്രൈവറാണ് അവിന്‍.

സ്ഥിരം മദ്യപാനിയായിരുന്ന കരുണാകരന്‍ മദ്യപിച്ച് വീട്ടില്‍ ബഹളം ഉണ്ടാക്കുന്നത് പതിവായിരുന്നു.സംഭവം ഉണ്ടാകുന്ന സമയത്ത് രണ്ടു പേരും മദ്യലഹരിയിലായിരുന്നു.ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഇതിനിടിയില്‍ പ്രകോപിതനായ അവിന്‍ ഇരുമ്പ് പൈപ്പുകൊണ്ട് കരുണാകരന്റെ തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

തൃക്കാക്കര എസിപിയും ഹില്‍പാലസ് പോലിസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.തെളിവെടുപ്പിന് ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News