അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കിയില്ല; നാലു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തി

കൊച്ചി കോര്‍പറേഷന്‍ ,മരട്, പറവൂര്‍ നഗരസഭകള്‍,ഉദയംപേരൂര്‍ പഞ്ചായത്ത് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നാട്ടുകാരുടെ പരാതിയില്‍ കോടതി വിളിച്ചു വരുത്തിയത്.കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി ജൂലൈ 17നകം മറുപടി നല്‍കണം.സംസ്ഥാനത്തുടനീളം പരിശോധനനടത്തി നിയമലംഘനത്തില്‍ തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപോര്‍ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു.ഈ മാസം 20നകം പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിക്ക് റിപോര്‍ട് നല്‍കണം.കോടതി ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം.നിയമ ലംഘകര്‍ക്കെതിരെ എത്ര കേസെടുത്തെന്നും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു

Update: 2019-06-03 14:40 GMT

കൊച്ചി: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാത്ത നാലു തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തി. കൊച്ചി കോര്‍പറേഷന്‍ ,മരട്, പറവൂര്‍ നഗരസഭകള്‍,ഉദയംപേരൂര്‍ പഞ്ചായത്ത് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നാട്ടുകാരുടെ പരാതിയില്‍ കോടതി വിളിച്ചു വരുത്തിയത്.കോടതിയലക്ഷ്യത്തിന് നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കി ജൂലൈ 17നകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താന്‍ കോടതി തുനിഞ്ഞങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരുടെ അപേക്ഷയെ തുടര്‍ന്ന് പിഴ ചുമത്തിയില്ല .പരീക്ഷകളിലെ വിജയികളെ അനുമോദിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതാണ് പരാതിക്കിടയാക്കിയത് .സംസ്ഥാനത്തുടനീളം പരിശോധന നടത്തി നിയമലംഘനത്തില്‍ തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപോര്‍ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു.ഈ മാസം 20നകം പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിക്ക് റിപോര്‍ട് നല്‍കണം.കോടതി ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം.നിയമ ലംഘകര്‍ക്കെതിരെ എത്ര കേസെടുത്തെന്നും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

.കുട്ടികളുടെ പടം വച്ച് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ അവരെക്കൂടി നിയമ ലംഘകരാക്കുകയാണന്നും കോടതി നിരീക്ഷിച്ചു. ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഫോട്ടോ വെച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.തിരഞ്ഞെടുപ്പ് കഴിഞതോടെ സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ പ്രളയമാണന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു .സര്‍ക്കാരിനെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു.പരാതി കിട്ടിയാല്‍ നടപടി എടുക്കുന്നുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചത് കോടതിയെ ചൊടിപ്പിച്ചു .പരാതി കിട്ടിയാലേ നിങ്ങള്‍ നടപടി എടുക്കു എന്നാണോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം .തദ്ദേശ ഭരണ സ്ഥപാനത്തിലെ ഉദ്യോഗസ്ഥര്‍ എന്തിനാണ് അവിടെ ഇരിക്കുന്നതെന്നും കോടതി ചോദിച്ചു.ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിക്കുകയാണോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു .പൊതുനന്മയെ കരുതിയാണ് ഈ കേസില്‍ കോടതി താല്‍പ്പര്യമെടുത്തിരിക്കുന്നതെന്നും ഇത് വിടുന്ന പ്രശ്‌നമില്ലന്നും കോടതി വ്യക്തമാക്കി. 

Tags:    

Similar News