എം ജി സര്‍വകലാശാല:സ്വാശ്രയ സ്ഥാപനങ്ങള്‍ കൈമാറിയത് ശരിവെച്ച് ഹൈക്കോടതി ;അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കി

സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്കു സ്വാശ്രയ സ്ഥാപനങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹരജി കഴിഞ്ഞ നവംബറിന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു.ഇതിനെതിരെയാണ് ഹരജിക്കാര്‍ അപ്പീലുമായി ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചത്

Update: 2019-07-03 15:17 GMT

കൊച്ചി: എം ജി സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങള്‍ സൊസൈറ്റിക്ക് കൈമാറിയത് ശരിവെച്ച ഹൈക്കോടതി അധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദാക്കി. സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്ന സൊസൈറ്റിക്കു സ്വാശ്രയ സ്ഥാപനങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അപ്പീല്‍ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സ്വാശ്രയ സ്ഥാപനങ്ങളെ സീപാസിനു കീഴിലേക്ക് മാറ്റിയതും സീപാസിനു കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരുടെ ശമ്പളവും പെന്‍ഷന്‍ പ്രായവും വെട്ടിക്കുറച്ചതും ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകര്‍ നല്‍കിയ ഹരജി കഴിഞ്ഞ നവംബറിന് സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാര്‍ അപ്പീലുമായി ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസ് ബി ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരടങ്ങിയ ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. 

Tags: