യുഎന്‍എ അഴിമതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു; ജാസ്മിന്‍ ഷാ ഒന്നാം പ്രതി

യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫിസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

Update: 2019-06-11 16:02 GMT

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഭാരവാഹികള്‍ക്കെതിരായ അഴിമതി ആരോപണത്തില്‍ ഭാരവാഹികള്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫിസ് ജീവനക്കാരന്‍ ജിത്തു, ഡ്രൈവര്‍ നിധിന്‍ മോഹന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നിവ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

സംഘടനയുടെ മുന്‍ വൈസ് പ്രസിഡഡന്റ് സിബി മുകേഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഘടനയുടെ അക്കൗണ്ടില്‍നിന്ന് 3.71 രൂപ കാണാനില്ലെന്നായിരുന്നു പരാതി. നഴ്‌സുമാരില്‍നിന്ന് ലെവി പിരിച്ചതടക്കമുള്ള തുകയില്‍നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഘടനയുടെ അക്കൗണ്ടില്‍നിന്ന് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ പണമെടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെഎടുത്ത് അന്വേഷണം നടത്താന്‍ ഡിജിപി ഇന്നലെ ഉത്തരവിട്ടിരുന്നു. 

Tags:    

Similar News