സ്വര്‍ണ്ണാഭരണം മോഷ്ടിച്ച വീട്ടു ജോലിക്കാരി പിടിയില്‍

ഇടുക്കി,അടിമാലി,അമ്പലപ്പടി സ്വദേശിനി ലത(45)യാണ് പാലാരിവട്ടം പോലിസിന്റെ പിടിയിലായത്.എറണാകുളം മാമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി മജേഷിന്റെ വീട്ടില്‍നിന്നാണ് ഇവര്‍ സ്വര്‍ണ്ണഭാരണങ്ങള്‍ മോഷ്ടിച്ചത്

Update: 2022-07-24 05:32 GMT

കൊച്ചി: സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി പിടിയില്‍.ഇടുക്കി,അടിമാലി,അമ്പലപ്പടി സ്വദേശിനി ലത(45)യാണ് പാലാരിവട്ടം പോലിസിന്റെ പിടിയിലായത്.എറണാകുളം മാമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി മജേഷിന്റെ വീട്ടില്‍നിന്നാണ് ഇവര്‍ സ്വര്‍ണ്ണഭാരണങ്ങള്‍ മോഷ്ടിച്ചത്.

വീട്ടിലെ ജോലിക്കും കുട്ടിയെ നോക്കുന്നതിനുമായിട്ടായിരുന്നു ലത ഇവിടെ താമസിച്ചിരുന്നത്.വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടത്തിയത്.വീട്ടുകാരുടെ പരാതിയില്‍ ലതയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയ വിവരം സമ്മതിച്ചതെന്ന് പോലിസ് പറഞ്ഞു.തുടര്‍ന്ന് മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങള്‍ ലതയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

Tags: