വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ ബീഹാര്‍ സ്വദേശി പിടിയില്‍

ബീഹാര്‍ ജഹന്‍ബാദ് സ്വദേശിയായ റാം വിജയ് കുമാര്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ 16 വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ച് മരപ്പണി ചെയ്തുവരികയായിന്നു ഇയാള്‍

Update: 2022-05-04 06:10 GMT

കൊച്ചി: വീട്ടമ്മയുടെ മാല മോഷ്ടിച്ച് കടന്നുകളഞ്ഞ ബീഹാര്‍ സ്വദേശിയെ പോലിസ് പിടികൂടി.ബീഹാര്‍ ജഹന്‍ബാദ് സ്വദേശിയായ റാം വിജയ് കുമാര്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ 16 വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ച് മരപ്പണി ചെയ്തുവരികയായിന്നു ഇയാള്‍.

രാവിലെ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന തമ്മനം സ്വദേശിയായ വീട്ടമ്മയുടെ ഒന്നേകാല്‍ പവന്റെ മാലയാണ് ബൈക്കിലെത്തിയ ഇയാള്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.വീട്ടമ്മയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Tags: