കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്നും 18 തോക്കുകള്‍ പോലിസ് പിടിച്ചെടുത്തു

എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്നവരുടെ പക്കല്‍ നിന്നാണ് തോക്കുകള്‍ പോലിസ് പിടികൂടിയത്.തോക്കുകള്‍ക്ക് ലൈസന്‍സുളളതാണോയെന്നതടക്കം പരിശോധിക്കുമെന്നാണ് പോലിസ് പറയുന്നത്

Update: 2021-09-06 11:32 GMT

കൊച്ചി: സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ജീവനക്കാരില്‍ നിന്നും 18 തോക്കുകള്‍ പോലിസ് പിടിച്ചെടുത്തു.എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്നവരുടെ പക്കല്‍ നിന്നാണ് തോക്കുകള്‍ പോലിസ് പിടികൂടിയത്.തോക്കുകള്‍ക്ക് ലൈസന്‍സുളളതാണോയെന്നതടക്കം പരിശോധിക്കുമെന്നാണ് പോലിസ് പറയുന്നത്.

നേരത്തെ തിരുവനന്തപുരം കരമനയില്‍ നിന്നും പോലിസ് തോക്കുകള്‍ പിടികൂടിയിരുന്നു.ഇതിന്റെ തുടര്‍ നടപടിയെന്ന നിലയിലാണ് കൊച്ചിയിലും പരിശോധന നടത്തിയത്.തോക്കുകളുടെ ലൈസന്‍സ് യഥാര്‍ഥമാണോ വ്യജമാണോയെന്നതടക്കമുള്ള കാര്യങ്ങളാണ് പോലിസ് പ്രധാനമായും പരിശോധിക്കുന്നത്.

Tags: