മാരക ലഹരിയായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ആലുവ,എടയാര്‍,ചേന്ദാം പള്ളി വീട്ടില്‍ അമീര്‍ (23), എടയാര്‍,പള്ളിമുറ്റം വീട്ടില്‍ ഫയസ് (22). എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനല്ലൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ എടയക്കുന്നം ഭാഗത്തു നിന്നും പിടിയിലായത്. ഇവരില്‍ നിന്നും മാരക ലഹരിയായ എല്‍എസ്ഡിയുടെ അഞ്ച് സ്റ്റാമ്പുകളും കഞ്ചാവും കണ്ടെടുത്തതായി പോലിസ് പറഞ്ഞു

Update: 2021-03-03 11:07 GMT

കൊച്ചി: മാരക ലഹരിയായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍ ആലുവ, എടയാര്‍,ചേന്ദാം പള്ളി വീട്ടില്‍ അമീര്‍ (23), എടയാര്‍,പള്ളിമുറ്റം വീട്ടില്‍ ഫയസ് (22). എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനല്ലൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ എടയക്കുന്നം ഭാഗത്തു നിന്നും പിടിയിലായത്. ഇവരില്‍ നിന്നും മാരക ലഹരിയായ എല്‍എസ്ഡിയുടെ അഞ്ച് സ്റ്റാമ്പുകളും കഞ്ചാവും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.വിദ്യാര്‍ഥികള്‍ക്കും,യുവാക്കള്‍ക്കും സിന്തറ്റിക്ക് ഡ്രഗ്‌സ് വില്‍പന നടത്തുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം ആഴ്ചകളായി അന്വേഷണം നടത്തിവരികയായിരുന്നു.


ബംഗളുരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന മയക്കു മരുന്നുകള്‍ പാനായിക്കളം, ബിനാനിപുരം, ഏലൂര്‍, ചേരാനല്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വില്‍പന നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. തന്ത്രപരമായി രക്ഷപെടാന്‍ ശ്രമിച്ച അമീറിനെ വളരെ സാഹസികമായിട്ടാണ് പിടികൂടിയത്. ചേരാനല്ലൂരിലെ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമീര്‍ മാസങ്ങളായി ഈ പ്രദേശങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു.ചേരാനല്ലൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോഗ്രേയുടെനിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ തോമസ്,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, ചേരാനല്ലൂര്‍ എസ് ഐ കെ എം സന്തോഷ് മോന്‍, എ കെ എല്‍ദോ, എഎസ് ഐ വിജയകുമാര്‍, സിപിഒ അനീഷ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ഇത്തരം മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണ്. കൂടാതെ 9497980430 എന്ന ഡാന്‍സാഫ് നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News