മയക്ക് മരുന്ന് എല്‍എസ്ഡി സ്റ്റാമ്പുകളുമായി മൂന്ന് യുവാക്കള്‍ പോലിസ് പിടിയില്‍

എറണാകുളം ചിറ്റൂര്‍ സ്വദേശികളായ റോഷന്‍ ഷാലിന്‍ (20), ഡെനില്‍ (20), ചേരാനല്ലൂര്‍ സ്വദേശിയായ എല്‍വിന്‍ ജോസ് (23), എന്നിവരെയാണ് കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും, എറണാകുളം സെന്‍ട്രല്‍ പോലിസും ചേര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്

Update: 2021-07-06 13:58 GMT

കൊച്ചി: നിരോധിത മയക്കുമരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍.എറണാകുളം ചിറ്റൂര്‍ സ്വദേശികളായ റോഷന്‍ ഷാലിന്‍ (20), ഡെനില്‍ (20), ചേരാനല്ലൂര്‍ സ്വദേശിയായ എല്‍വിന്‍ ജോസ് (23), എന്നിവരെയാണ് കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും, എറണാകുളം സെന്‍ട്രല്‍ പോലിസും ചേര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ബംഗളുരുവില്‍ നിന്നും സ്വന്തം ഉപയോഗത്തിനായാണ് എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങിയതെന്ന്് പ്രതികള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ്് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Tags: