പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: വൈദികന്‍ അറസ്റ്റില്‍

വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗിസ് (32) നെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്

Update: 2021-10-21 04:33 GMT

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പില്‍ സിബി വര്‍ഗിസ് (32) നെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെന്റ് മേരീസ് മഗ്ദലീന്‍ പള്ളിയിലെ സഹ വികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിരാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags: