വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പോലിസ് പിടിയില്‍

മട്ടാഞ്ചേരി സ്വദേശി അനില്‍കുമാര്‍(കരുവേലിപ്പടി തമ്പി-43)നെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്

Update: 2022-08-10 11:33 GMT

കൊച്ചി: വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പോലിസ് പിടിയില്‍.മട്ടാഞ്ചേരി സ്വദേശിയെയാണ് അനില്‍കുമാര്‍(കരുവേലിപ്പടി തമ്പി-43)നെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റു ചെയ്തത്.ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസിലെ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചും കല്ലുകൊണ്ട് തലയില്‍ ഇടിച്ചും പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ഫ്രെബ്രുവരിയിലായിരുന്നു സംഭവം.ബസ് ഡ്രൈവറോട് ഇയാള്‍ രണ്ടായിരം രൂപ ആവശ്യപ്പെട്ടുവെങ്കിലും അത് നല്‍കാത്തതിലുളള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്.

എറണാകുളം ടൗണ്‍ സൗത്ത്,മട്ടാഞ്ചേരി,തോപ്പുംപടി,പള്ളുരുത്തി,ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനുകളിലായി കവര്‍ച്ച,അടിപിടി,മയക്കുമരുന്ന് കേസുകളിലെ പ്രതിയാണിയാള്‍ എന്ന് പോലിസ് പറഞ്ഞു.

Tags: