പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച് അപമാനിച്ച കേസ്സില്‍ പ്രതി അറസ്റ്റില്‍

ചെറായി സ്വദേശി ലെനീഷ് (39) നെയാണ് മുനമ്പം പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-09-07 04:42 GMT

കൊച്ചി: അയ്യംപിള്ളി മനപ്പിള്ളി ഭാഗത്ത് വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച് അപമാനിച്ച കേസ്സില്‍ പ്രതി അറസ്റ്റില്‍. ചെറായി സ്വദേശി ലെനീഷ് (39) നെയാണ് മുനമ്പം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കടയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകെ മോട്ടോര്‍ സൈക്കിളിലെത്തിയ പ്രതി കുട്ടിയെ പുറകില്‍ നിന്ന് വിളിച്ച് നിര്‍ത്തി കടന്നുപിടിച്ചാണ് അതിക്രമം നടത്തിയത്.

സംഭവത്തിന് ശേഷം മോട്ടോര്‍ സൈക്കിളുമായി കടന്നുകളഞ്ഞ പ്രതിയെ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിരിച്ചറിഞ്ഞത്. മുനമ്പം ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസ്, എസ് ഐ വി കെ ശശികുമാര്‍, സിപിഒ മാരായ അഭിലാഷ്, ലെനീഷ്, പ്രശാന്ത്, ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നോര്‍ത്ത് പറവൂര്‍ പോലീസ് സ്‌റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പോലിസ് പറഞ്ഞു

Tags: