അബ്ദുള്‍ കലാമിന്റെ ആരാധകനെ നടപ്പാതയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയില്‍

സംഭവത്തില്‍ സുഹൃത്തായ ഏഴിക്കര കൈത്തപ്പിള്ളിപ്പറമ്പില്‍ രാജേഷി(40)നെ എറണാകുളം സെന്‍ട്രല്‍ സി ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ സംഘം അറസ്റ്റു ചെയ്തു.ഈ മാസം 15ന് രാത്രിയാണ് ശിവദാസിനെ എറണാകുളം മറൈന്‍ഡ്രൈവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ്ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകിയെ കണ്ടെത്തിയത്

Update: 2020-12-19 05:06 GMT

കൊച്ചി: മറൈന്‍ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ ദിവസംവും പൂക്കള്‍ വെച്ച് അലങ്കരിച്ചിരുന്ന കോയിവിള പുതുപ്പര വടക്കേതില്‍ ശിവദാസി(63)ന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലിസ്. സംഭവത്തില്‍ സുഹൃത്തായ ഏഴിക്കര കൈത്തപ്പിള്ളിപ്പറമ്പില്‍ രാജേഷി(40)നെ എറണാകുളം സെന്‍ട്രല്‍ സി ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ സംഘം അറസ്റ്റു ചെയ്തു.ഈ മാസം 15ന് രാത്രിയാണ് ശിവദാസിനെ എറണാകുളം മറൈന്‍ഡ്രൈവില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിജയ്ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകിയെ കണ്ടെത്തിയത്.

പോലീസ് നടത്തിയ ഇന്‍ക്വസ്റ്റിലും തുടര്‍ന്നു ലഭിച്ചു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ടിലും മരണം മര്‍ദ്ദനമേറ്റാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് പോലീസ് പരിസരത്തെ ആളുകളുടെ മൊഴിയെടുത്തു. ഇതില്‍ രാജേഷിന് ശിവദാസിനോട് അസൂയയാണെന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു. മദ്യപിച്ച് വന്ന് രാജേഷ് ശിവദാസിനെ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്നും ഇവര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപത്തെ സിസിടിവി. ക്യാമറാ ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് രാജേഷിനെ മറൈന്‍ഡ്രൈവ് വാക്ക് വേയില്‍ നിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രാജേഷ് കുറ്റം സമ്മതിച്ചു.എറണാകുളം മറൈന്‍ഡ്രൈവിലെ അബ്ദുള്‍ കലാംമാര്‍ഗില്‍ പൂക്കള്‍വെച്ച് അലങ്കരിക്കുന്ന ശിവദാസനെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളിലൂടെ വന്ന് പ്രശസ്തി നേടിയതിലുള്ള അസൂയയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ പ്രതി മദ്യലഹരിലായിരുന്നു. ശിവദാസിനെ സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ വന്നതോടെ നിരവധി പേര്‍ അദ്ദേഹത്തിന് സഹായവുമായി എത്തിയിരുന്നു. ഇതില്‍ രാജേഷിന് ശിവദാസിനോട് അസൂയ ഉണ്ടായിരുന്നു.15 ന് രാത്രിയില്‍ മദ്യപിച്ചെത്തിയ രാജേഷ് ഇവിടെ കിടന്നുറങ്ങുകയായിരുന്ന ശിവദാസിനു നേരെ പതിവുപോലെ അസഭ്യവര്‍ഷം നടത്തുകയും മര്‍ദിക്കുകയും ചെയ്തു.രാജേഷിന്റെ മര്‍ദനമേറ്റ് അവശനായ ശിവദാസന്‍ അവിടെ കിടന്ന് മരിച്ചു.ഇതോടെ തെളിവു നശിപ്പിക്കാനുള്ള ശ്രമവും രാജേഷ് നടത്തി.ശിവദാശിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളില്‍ സംശയം തോന്നിയ പോലിസ് നടത്തിയ വിശദമായ അന്വേഷണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

എറണാകുളം എസിപി. കെ ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ കേസ് അന്വേഷണത്തില്‍ സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിനെ കൂടാതെ എസ്‌ഐമാരായ കെ ജി വിപിന്‍കുമാര്‍, കെ എക്‌സ് തോമസ്, കെ കെ പ്രദീപ് കുമാര്‍, ടി എസ് ജോസഫ്, സതീശന്‍, സതീശന്‍,എസ് ടി അരുള്‍ ,കെ ടി മണി, ദിലീപ് കുമാര്‍,ഇ എം ഷാജി, അനീഷ്, രഞ്ജിത് കുമാര്‍, മനോജ്് കുമാര്‍,ശ്രീകാന്ത്,ഷെമീര്‍,ഇഗ്നേഷ്യസ്,ഇഷാഖ്,അനില്‍ മണി, വിനോദ്, എബി എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

Tags:    

Similar News