കോലഞ്ചേരിയില്‍ 75 വയസുകാരിയോടുള്ള ക്രൂരത:കേരള സമൂഹത്തിനു അപമാനം : വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

നാടു മുഴുവനും മഹാമാരി തടയുന്നതിന്റെയും പ്രതിരോധനത്തിന്റെയും സാഹചര്യം നേരിടുമ്പോള്‍ ഉണ്ടാകന്ന ഇത്തരം അക്രമങ്ങള്‍ നാടിനും സമൂഹ ത്തിനും തന്നെ അപമാനവും അപകടവുമാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്

Update: 2020-08-04 15:16 GMT

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ 75 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത് മൃഗീയവും മനുഷ്യത്വരഹിതവുമാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്.അക്രമത്തിനിരയായ അവരുടെ നില ഇപ്പോള്‍ ഗുരുതരമായി തുടരുകയാണ്. ഓരോ നിമിഷവും സ്ത്രീകള്‍ക്കു നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ പീഡനമഴിച്ചുവിടുകയാണ്.

നാടു മുഴുവനും മഹാമാരി തടയുന്നതിന്റെയും പ്രതിരോധനത്തിന്റെയും സാഹചര്യം നേരിടുമ്പോള്‍ ഉണ്ടാകന്ന ഇത്തരം അക്രമങ്ങള്‍ നാടിനും സമൂഹ ത്തിനും തന്നെ അപമാനവും അപകടവുമാണ്. പരിക്കേറ്റ വൃദ്ധയുടെ തുടര്‍ ചികില്‍സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അക്രമികളെ ഉടന്‍ അറസ്റ്റു ചെയ്ത് നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികയും ചെയ്യണം.ഇനി ഒരിക്കലും സമൂഹത്തില്‍ ഒരു പീഡനവുമുണ്ടാകാതെ പാഠമാവും വിധത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്നും സുമയ്യ സിയാദ് ആവശ്യപ്പെട്ടു. 

Tags:    

Similar News