കളമശേരി വ്യവസായ മേഖലയില്‍ മോഷണം ; മൂന്നു നാടോടി സ്ത്രീകള്‍ പിടിയില്‍

തമിഴനാട് പുതുക്കോട്ട സ്വദേശി ദേവി (19),സേലം സ്വദേശികളായ കസ്തൂരി, മാരി അമ്മ എന്നിവരെയാണ് കളമശേരി പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്യത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്

Update: 2021-11-23 13:40 GMT

കൊച്ചി: കളമശേരി വ്യവസായ മേഖലയില്‍ സ്ഥിരമായി മോഷണം നടത്തി വന്നിരുന്ന മൂന്നു നാടോടി സ്ത്രീകള്‍ പോലിസ് പിടിയില്‍. തമിഴനാട് പുതുക്കോട്ട സ്വദേശി ദേവി (19),സേലം സ്വദേശികളായ കസ്തൂരി, മാരി അമ്മ എന്നിവരെയാണ് കളമശേരി പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്യത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

കളമശേരി വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും ഇവര്‍ ഈ മാസം 21 ന് ഒരു ലക്ഷം രൂപ വില വരുന്ന വിവിധയിനം പിച്ചള റാഡുകള്‍ മോഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനിടയിലാണ് സംഘം പോലിസ് പിടിയിലായത്.

Tags: