സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍

തൃക്കാക്കര സ്വദേശി വിനോദ് (മുഹമ്മദ് ജുറൈജ് -36) നെയാണ് അങ്കമാലി പോലിസ് പിടികൂടിയത്. കഴിഞ്ഞ എട്ടിന് ന് കരയാംപറമ്പ് ഭാഗത്താണ് സംഭവം. ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു

Update: 2022-05-20 05:03 GMT

കൊച്ചി: പള്ളിയില്‍ പോവുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയില്‍. തൃക്കാക്കര സ്വദേശി വിനോദ് (മുഹമ്മദ് ജുറൈജ് -36) നെയാണ് അങ്കമാലി പോലിസ് പിടികൂടിയത്.

കഴിഞ്ഞ എട്ടിന് ന് കരയാംപറമ്പ് ഭാഗത്താണ് സംഭവം. ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മാല വാഴക്കാലയിലെ ഒരു ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐമാരായ എല്‍ദോ പോള്‍, എസ് ഷെഫിന്‍, എസ്‌സിപിഒ മാരായ ഷൈജു അഗസ്റ്റിന്‍, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    

Similar News