കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റില്‍

ആലുവ തോട്ടക്കാട്ടുകര സോളമന്‍ (29) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-02-09 05:36 GMT

കൊച്ചി: കാപ്പ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റില്‍. ആലുവ തോട്ടക്കാട്ടുകര സോളമന്‍ (29) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വര്‍ഷത്തേക്ക് വ്യാഴാഴ്ചകളില്‍ ആലുവ സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിക്കുകയും ഈ സമയത്ത് മറ്റൊരു കേസില്‍ ഉള്‍പ്പെടുകയുമായിരുന്നു ഇയാള്‍. ഇതില്‍ ജയിലില്‍ പോവുകയും, തുടര്‍ന്ന് ജാമ്യം കിട്ടിയതിന് ശേഷവും കാപ്പ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News