കോട്ടപ്പടിയിലെ സ്ഥലം വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഹരജി; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കോടതി നോട്ടീസ് അയച്ചു

എറണാകുളം-അതിരൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.അഭിഭാഷക കമ്മീഷണറെ സ്ഥലത്ത് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂവാറ്റുപുഴ ബാറിലെ സീനിയര്‍ അഡ്വക്കേറ്റ് ടി ഇ വര്‍ക്കിയാണ് അഭിഭാഷക കമ്മീഷണര്‍

Update: 2019-07-04 15:00 GMT

കൊച്ചി: കോതമംഗലം കോട്ടപ്പടിയിലെ 25 ഏക്കര്‍ സ്ഥലം വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ മൂവാറ്റുപുഴ മുന്‍സിഫ് കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നോട്ടീസ് അയച്ചു. കേസ് എട്ടിന് വീണ്ടും പരിഗണിക്കും. എറണാകുളം-അതിരൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.അഭിഭാഷക കമ്മീഷണറെ സ്ഥലത്ത് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു.

മൂവാറ്റുപുഴ ബാറിലെ സീനിയര്‍ അഡ്വക്കേറ്റ് ടി ഇ വര്‍ക്കിയാണ് അഭിഭാഷക കമ്മീഷണര്‍. കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് പരിധിയിലുള്ള 25 ഏക്കര്‍ സ്ഥലത്തിന്റെ വിവരം കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സ്ഥലം അതിരൂപതയ്ക്ക് വേണ്ടി ബിഷപ്പിന്റെ പേരിലാണ് സ്ഥലം ആധാരം ചെയ്തിട്ടുള്ളതെങ്കിലും അവിടെ ബിഷപ്പിന് വ്യക്തിപരമായി അധികാരമില്ലെന്നും സ്വത്തുക്കള്‍ വിശ്വാസികളുടെയും ഇടവകാംഗങ്ങളുടെ സംഭാവനയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News