കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്

കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദീവേഷ് ചേനോളി ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് സുരേന്ദ്രന്റെ മരണകാരണമെന്ന് കാണിച്ച് കെപിസിസി അംഗം കെ പ്രമോദ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

Update: 2020-07-02 06:38 GMT

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരേയാണ് കേസെടുത്തത്. ജൂണ്‍ 21നാണ് കെ സുരേന്ദ്രന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടത്.

കെ സുരേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദീവേഷ് ചേനോളി ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് സുരേന്ദ്രന്റെ മരണകാരണമെന്ന് കാണിച്ച് കെപിസിസി അംഗം കെ പ്രമോദ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ദീവേഷ് ചേനോളിക്കെതിരേ സതീശന്‍ പാച്ചേനി പോലിസില്‍ പരാതി നല്‍കിയത്. 

Tags: