തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചവര്‍ സിപി ഐക്കാരല്ലെന്ന് കാനം രാജേന്ദ്രന്
'കാനത്തെ മാറ്റു സിപി ഐയെ രക്ഷിക്കു.എല്‍ദോ എംഎല്‍എ, പി രാജു സിന്ദാബാദ്, തിരുത്തല്‍വാദികള്‍ സിപി ഐ അമ്പലപ്പുഴ ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. അതേ സമയം പോസ്റ്റര്‍ താന്‍ കാര്യമായി എടുക്കുന്നില്ലെന്നും പാര്‍ടി ജനറല്‍ ബോഡിയിലാണ് പ്രവര്‍ത്തകര്‍ അഭിപ്രായം പറയുന്നതെന്നും അല്ലാതെ പോസ്റ്റര്‍ പതിപ്പിച്ചല്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു
കൊച്ചി:സിപി ഐ എറണാകുളം ഡി ഐ ജി ഒാഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടയില്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി എല്‍ദോ എബ്രാഹം എംഎല്‍യുടെ കൈ തല്ലിയൊടിക്കുകയും ജില്ലാ സെക്രട്ടറി പി രാജുവിന്റെ തല തല്ലിപ്പൊട്ടിക്കുകുയും ചെയ്ത സംഭവത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ തണുപ്പന്‍ പ്രതികരണത്തിനെതിരെ സി പി ഐയില്‍ അമര്‍ഷം പുകയുന്നു. കാനം രാജേന്ദ്രനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് മതിലില്‍ പോസ്റ്റര്‍ പതിപ്പിച്ചു.പോസ്റ്റര്‍ പതിപ്പിച്ചവര്‍ സിപി ഐക്കാരല്ലെന്ന ്കാനം രാജേന്ദ്രന്.'കാനത്തെ മാറ്റു സിപി ഐയെ രക്ഷിക്കു.എല്‍ദോ എംഎല്‍എ, പി രാജു സിന്ദാബാദ്, തിരുത്തല്‍വാദികള്‍ സിപി ഐ അമ്പലപ്പുഴ ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.എംഎല്‍എ എല്‍ദോ എബ്രാഹമിന്റെ കൈ പോലിസ് തല്ലിയൊടിക്കുകയും ജില്ലാ സെക്രട്ടറി പി രാജുവിന്റെ തല തല്ലിപ്പൊട്ടിക്കുകയും അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്റെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പാര്‍ടി സെക്രട്ടറിയെന്ന നിലയില്‍ കാനം രാജേന്ദ്രന് സ്വീകരിച്ചിരിക്കുന്ന തണുപ്പന്‍ നയം സി പി ഐ പ്രവര്‍ത്തകര്‍ക്കിടിയില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സിപി ഐയുടെ സമരത്തെ വിമര്‍ശിക്കുന്ന സിപിഎമ്മിന്റെ നിലപാടിന് ഊര്‍ജം പകരുന്നതാണ് കാനം രാജേന്ദ്രന്റെ സമീപനമെന്നാണ് ഒരു വിഭാഗം സി പി ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.സിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയിലും കാനം രാജേന്ദ്രന്റെ നിലപാടിനോട് അമര്‍ഷം പുകയുന്നുണ്ട്. അതേ സമയം പാര്‍ടി ജില്ലാ കമ്മിറ്റി ഓഫിസിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചവര്‍ സി പി ഐക്കാരല്ലെന്നാണ് കാനം രാജേന്ദ്രന്റെ നിലപാട്. പോസ്റ്റര്‍ താന്‍ കാര്യമായി എടുക്കുന്നില്ലെന്നും പാര്‍ടി ജനറല്‍ ബോഡിയിലാണ് പ്രവര്‍ത്തകര്‍ അഭിപ്രായം പറയുന്നതെന്നും അല്ലാതെ പോസ്റ്റര്‍ പതിപ്പിച്ചല്ലെന്നും കാനം രാജേന്ദ്രന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മറ്റു പാര്‍ടിക്കാര്‍ക്കും പോസ്റ്റര്‍ പതിപ്പിക്കാം.സിപി ഐക്കാര്‍ ഒരിക്കലും അത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.