വിദേശത്ത് നിന്നെത്തിയാള്‍ ക്വാറന്റൈനില്‍ കഴിയാതെ കറങ്ങി നടന്നു; പോലിസ് കേസെടുത്തു

ഈ മാസം 21 ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദ്ദേശം മറികടന്ന് പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതി ലഭിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും ആളെകണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

Update: 2020-06-24 11:48 GMT

കൊച്ചി: ക്വാറന്റൈന്‍ ലംഘനത്തിന് കോതമംഗലം പിണ്ഡിമന പുലിമല സ്വദേശിയായ 46 കാരനെതിരെ പോലിസ് കേസെടുത്തു. ഈ മാസം 21 ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴിയാണ ഇദ്ദേഹം നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദ്ദേശം മറികടന്ന് പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതി ലഭിച്ചപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും ആളെകണ്ടെത്താന്‍ കഴിഞ്ഞില്ല.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെയും പോലിസിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന ഇയാള്‍ക്കെതിരെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വിദേശത്ത് നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News