കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരണം: ഹരജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

വ്യക്തിസ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമാണ് നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.ഇതു മായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിന്യായങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

Update: 2020-08-17 08:10 GMT

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിശദാംശം ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി നല്‍കി.വ്യക്തിസ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമാണ് നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.ഇതു മായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിന്യായങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വകാര്യത മൗലിക അവകാശമാണ്. കൊവിഡ് രോഗികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റം ഭരണഘടനാ അവകാശങ്ങടെ മേലുള്ള ലംഘനമാണ് പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.കൊവിഡ് രോഗികള്‍ ക്രമിനലുകള്‍ അല്ല.രോഗികള്‍ മാത്രമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടുന്നു.ഹരജിയില്‍ ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വിവര ശേഖരണം നിര്‍ത്തിവെയ്പിക്കണമെന്നും ഹരജിയില്‍ രമേശ് ചെന്നിത്തല കോടതിയോട് അഭ്യര്‍ഥിച്ചു. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും.സംസ്ഥാന സര്‍ക്കാരിനെയും,ഡിജിപിയെയും എതിര്‍ കക്ഷിയാക്കിയാണ് ഹരജി നല്‍കിയിരിക്കുന്നത് 

Tags:    

Similar News