ലോക്ക് ഡൗണ്‍: ഹരജിയുമായി വ്യാപാരികള്‍ ഹൈക്കോടതിയില്‍

ഹരജി തിങ്കളാഴ്ച പരിഗണിക്കും.ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.

Update: 2021-07-30 14:14 GMT

കൊച്ചി: ലോക്ഡൗണ്‍ നിബന്ധനകള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.ഹരജി തിങ്കളാഴ്ച പരിഗണിക്കും.ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. നികുതി ഇളവും കെഎസ്ഇബി കുടിശിഖയില്‍ ഇളവും ബാങ്ക് ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു.

സ്‌റ്റോക്ക് ചെയ്തിട്ടുളള ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോയതിനു നഷ്ടപരിഹാരം നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കണം. കൊവിഡ് അതിജീവന പാക്കേജിന്റ ഭാഗമായി സര്‍ക്കാരിനു നല്‍കിയിട്ടുള്ള ജിഎ്‌സ്ടി തുക തിരികെ നല്‍കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു പകരമായി രോഗബാധിതരുടെ വീടുകളും പരിസരവും അണുവിമുക്തമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. രോഗബാധിതരുടെ അടുത്ത ബന്ധുക്കളെ ഐസോലെറ്റ് ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News