കൊവിഡ് : ഹൈക്കോടതിയില്‍ ജൂണ്‍ 30 വരെ ഇ-ഫയലിങും വീഡിയോ കോണ്‍ഫറന്‍സ് സിറ്റിങ്ങുമാക്കണമെന്ന് അഭിഭാഷകര്‍

ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ ചീഫ് ജസ്റ്റിനു കത്തു നല്‍കി.കോടതിയിലെത്തിയ പോലിസുകാരന്റെ പ്രാഥമിക ബന്ധങ്ങള്‍ പോലും കണ്ടെത്തുന്നതിനു കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സെക്കന്ററി ബന്ധങ്ങളും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ കോടതിയിലെ സിറ്റിങും ഫയലിങും ഒഴിവാക്കി ഇ-ഫയലിങും വീഡിയോ കോണ്‍ഫറന്‍സ് സിറ്റിങും നടത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം

Update: 2020-06-20 13:30 GMT

കൊച്ചി:കൊവിഡ് സ്ഥിരീകരിച്ച പോലിസുകാരന്‍ കോടതി സമുച്ചയത്തില്‍ പ്രവേശിച്ചതിനെതുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹൈക്കോടതിയില്‍ ജൂണ്‍ 30 വരെ സിറ്റിങും ഫയലിങും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ ചീഫ് ജസ്റ്റിനു കത്തു നല്‍കി. ഭൗതികമായ ഫയലിങും സിറ്റിങും ഒഴിവാക്കി ഇ-ഫയലിങും വീഡിയോ കോണ്‍ഫറന്‍സ് സിറ്റിങ്ങുമാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതിയിലെത്തിയ പോലിസുകാരന്റെ പ്രാഥമിക ബന്ധങ്ങള്‍ പോലും കണ്ടെത്തുന്നതിനു കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സെക്കന്ററി ബന്ധങ്ങളും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്തരം സാഹചര്യത്തില്‍ കോടതിയിലെ സിറ്റിങും ഫയലിങും ഒഴിവാക്കി ഇ-ഫയലിങും വീഡിയോ കോണ്‍ഫറന്‍സ് സിറ്റിങും നടത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ഹൈക്കോടതിയിലെ ഒരു ജഡ്ജി സ്വമേധയാ ക്വാറന്റൈനിലായിട്ടുണ്ട്. കൂടാതെ വിജിലന്‍സ് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ ലെയ്സണ്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരും ക്വാറന്റൈനിലാണ്. അതേ സമയം കൊവിഡ് ബാധിതന്‍ പ്രവേശിച്ചതിനെ തുടര്‍ന്നു ഹൈക്കോടതി കെട്ടിടവും പരിസരവും ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കി. 

Tags:    

Similar News