എറണാകുളം ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റി വിറ്റി 7.28 %
577 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 592 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.7.28 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 577 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്. ഇന്ന് 813 പേര്‍ രോഗ മുക്തി നേടി.ഇന്ന് 823 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 1604 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25541 ആണ്. 6506 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 8128 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 21830 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 2461 ആദ്യ ഡോസും, 19369 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 20670 'ഡോസും, 1130 ഡോസ് കൊവാക്‌സിനും, 30 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.