എറണാകുളം ജില്ലയില്‍ ആശങ്ക ഉയരുന്നു;ഇന്ന് 132 പേര്‍ക്ക് കൊവിഡ്;109 പേര്‍ക്കും സമ്പര്‍ക്കം വഴി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ നിലവില്‍ എറണാകുളം ജില്ലയിലാണ് ചികില്‍സയിലുള്ളത്.ഇന്ന് 66 പേര്‍ രോഗ മുക്തി നേടി

Update: 2020-07-31 14:39 GMT

കൊച്ചി:എറണാകുളം ജില്ലയില്‍ ആശങ്കഉയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. ഇന്ന് 132 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 109 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ നാവിക സേന ഉദ്യോഗസ്ഥരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ നിലവില്‍ എറണാകുളം ജില്ലയിലാണ് ചികില്‍സയിലുള്ളത്.ഇന്ന് 66 പേര്‍ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 63 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരാളും, രണ്ടു പേര്‍ മറ്റ് ജില്ലക്കാരുമാണ്.

ഇന്ന് 494 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 666 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11313 ആണ്. ഇതില്‍ 9509 പേര്‍ വീടുകളിലും, 168 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1636 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളിലും നിന്ന് 117 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.863 പേരാണ് നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 765 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 637 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1155 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1868 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 

Tags:    

Similar News