എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പള്ളുരുത്തി സ്വദേശി

എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് ഗോപി (68) ആണ് മരിച്ചത്

Update: 2020-08-08 07:28 GMT

കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് ഗോപി (68) ആണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഗോപിയുടെ സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.മരിച്ച ഗോപി കരള്‍, വൃക്ക രോഗബാധിതനായിരുന്നു.

Tags: