കൊവിഡ് സ്ഥിരീകരിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലും എത്തി; ജഡ്ജിയും സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറും അടക്കം ക്വാറന്റൈനില്‍

കൊവിഡ് സ്ഥിരീകരിച്ച പോലിസുദ്യാഗസ്ഥന്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ റിപോര്‍ട് നല്‍കാന്‍ ഹൈക്കോടതിയിയില്‍ എത്തിയിരുന്നു.ഹൈക്കോടതിയിലെ എസ്ബി ഐ എന്‍ട്രിവഴിയാണ് ഇദ്ദേഹം കോടതിയില്‍ പ്രവേശിച്ചതെന്നാണ് വിവരം.കൗണ്ടറിലെ പെന്‍ ഉപയോഗിച്ച് ഇദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.ഇതിനു ശേഷം ഒന്നാം നിലയിലെ കോടതിയിലേക്ക് പോകുകയായിരുന്നു.കോടതി ഒന്ന് ഡിയുടെ പുറത്തിട്ടിരുന്ന കസേരയിലും ഇദ്ദേഹം ഇരുന്നിരുന്നതായാണ് വിവരം.ഇതിനു ശേഷം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറെ കാണുകയും അദ്ദേഹത്തിന് ഫയല്‍ കൈമാറുകയും ചെയ്തു. ഇതേ ഫയല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജഡ്ജിക്കു കൈമാറി

Update: 2020-06-20 06:40 GMT

കൊച്ചി: എറണാകുളം കളമശേരി പോലിസ് സ്‌റ്റേഷനിലെ കൊവിഡ് സ്ഥിരീകരിക്ക പോലിസുകാരന്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.കൊവിഡ് സ്ഥിരീകരിച്ച പോലിസുദ്യാഗസ്ഥന്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ റിപോര്‍ട് നല്‍കാന്‍ ഹൈക്കോടതിയിയില്‍ എത്തിയിരുന്നു.ഹൈക്കോടതിയിലെ എസ്ബി ഐ എന്‍ട്രിവഴിയാണ് ഇദ്ദേഹം കോടതിയില്‍ പ്രവേശിച്ചതെന്നാണ് വിവരം.കൗണ്ടറിലെ പെന്‍ ഉപയോഗിച്ച് ഇദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.ഇതിനു ശേഷം ഒന്നാം നിലയിലെ കോടതിയിലേക്ക് പോകുകയായിരുന്നു.

കോടതി ഒന്ന് ഡിയുടെ പുറത്തിട്ടിരുന്ന കസേരയിലും ഇദ്ദേഹം ഇരുന്നിരുന്നതായാണ് വിവരം.ഇതിനു ശേഷം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറെ കാണുകയും അദ്ദേഹത്തിന് ഫയല്‍ കൈമാറുകയും ചെയ്തു. ഇതേ ഫയല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ജഡ്ജിക്കു കൈമാറി.പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോലിസുകാരന്‍ കൈമാറിയ ഫയല്‍ കൈപ്പറ്റിയ ജഡ്ജി,ഗവണ്‍മെന്റ് പ്ലീഡര്‍,ഓഫിസിലെ ഉദ്യോഗസ്ഥര്‍, അഡ്വജനറലിന്റെ ഓഫിസിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസിലും ഇതേ പോലിസുദ്യാഗസ്ഥന്‍ സന്ദര്‍ശിച്ചതായും വിവരമുണ്ട്.പോലിസുദ്യോഗസ്ഥനുമായി മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ അഭിഭാഷകരോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News