കൊവിഡ് ബാധിച്ച് മരണം: ഹാരിസിന്റെ മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം എസ്ഡിപിഐ - പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖബറടക്കി

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കല്‍വത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു കബറടക്കം. പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ജെ സിയാദ്,എസ്ഡിപിഐ ഫോര്‍ട്ട് കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് കെ എസ് നൗഷാദ്,പോപുലര്‍ ഫ്രണ്ട് കൊച്ചി ഏരിയാ കമ്മിറ്റി അംഗം ജിജു,എസ്ഡിപിഐ പ്രവര്‍ത്തകരായ അനീഷ് മട്ടാഞ്ചേരി,നൗഷാദ് നേതൃത്വം നല്‍കി

Update: 2020-07-21 16:46 GMT

കൊച്ചി : കൊവിഡ് ബാധിച്ച് മരിച്ച കൊച്ചി തുരുത്തി സ്വദേശി ഹാരിസ് (51) ന്റെ മൃതദേഹം ബന്ധുക്കളുടെ അവശ്യപ്രകാരം എസ് ഡി പി ഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്‍വത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു കബറടക്കം. കുവൈറ്റില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഹാരിസ് ലോക്ക് ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ ജൂണ്‍ 19 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ക്വാറന്റൈനില്‍ കഴിയവെ ജൂണ്‍ 25നു ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

പിന്നീട് ന്യൂമോണിയയും ബാധിച്ചു.കടുത്ത പ്രമേഹ രോഗിയായിരുന്ന ഹാരിസ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.കല്‍വത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ ഖബറടക്കത്തിന് പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ജെ സിയാദ്,എസ്ഡിപിഐ ഫോര്‍ട്ട് കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് കെ എസ് നൗഷാദ്,പോപുലര്‍ ഫ്രണ്ട് കൊച്ചി ഏരിയാ കമ്മിറ്റി അംഗം ജിജു,എസ്ഡിപിഐ പ്രവര്‍ത്തകരായ അനീഷ് മട്ടാഞ്ചേരി,നൗഷാദ് നേതൃത്വം നല്‍കി.കൊവിഡ് മൂലം മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ്വാസമാകുകയാണ് എസ് ഡി പി ഐ - പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സേവനം.കഴിഞ്ഞ ദിവസം ആലുവയില്‍ മരണപ്പെട്ട സിസ്റ്റര്‍ ക്ലയറിന്റെ സംസ്‌കാര ചടങ്ങും അധികൃതരുടെ നിര്‍ദ്ദേശപ്രകാരം എസ് ഡി പി ഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. 

Tags:    

Similar News