ആലപ്പുഴ ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കൊവിഡ്

530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2020-11-25 12:57 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും ഒരാള്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 899 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 38575പേര്‍ രോഗ മുക്തരായി. 7101പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News