ആലപ്പുഴ ജില്ലയില്‍ ഇന്ന് 437 പേര്‍ക്ക് കൊവിഡ് ; 922 പേര്‍ക്ക് രോഗമുക്തി

430 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

Update: 2020-12-02 13:30 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 437 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 430 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരാള്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് 922 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 43034 പേര്‍ ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.4906 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News