ആലപ്പുഴ ജില്ലയില്‍ ഇന്ന് 355 പേര്‍ക്ക് കൊവിഡ്

352പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-01-16 12:44 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 355 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 352പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒരാള്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. ജില്ലയില്‍ ഇന്ന് 442 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ ആകെ 58401പേര്‍ രോഗ മുക്തരായി. 4406പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News