ആലപ്പുഴ ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ്

344 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Update: 2021-01-15 15:50 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 344 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്. ഇന്ന് 234 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ നെഗറ്റീവായി. ജില്ലയില്‍ ഇതുവരെ ആകെ 57959പേര്‍ രോഗ മുക്തരായി. 4493പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News