ആലപ്പുഴ ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ്

341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Update: 2021-01-12 13:51 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ ഒരാള്‍ വിദേശത്തു നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.75 പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 56753പേര്‍ രോഗ മുക്തരായി.4567പേര്‍ ചികില്‍സയില്‍ ഉണ്ട്.

Tags:    

Similar News