ആലപ്പുഴ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ്

270 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Update: 2021-02-23 13:17 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 270 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.381പേരുടെ പരിശോധനാഫലം കൂടി ഇന്ന് നെഗറ്റീവായി. ആകെ 72654പേര്‍ രോഗ മുക്തരായി.4199പേര്‍ ചികില്‍സയില്‍ ഉണ്ട്.

ഇന്ന് കൊവിഡ് വാക്സിനേഷന്റെ ഭാഗമായി 150 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 6 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്സിന്‍നല്‍കി. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി . കൂടാതെ അഞ്ചു കേന്ദ്രങ്ങളിലായി കൊവിഡ് മുന്നണിപോരാളികളായ 258 ഉദ്യോഗസ്ഥര്‍ക്കും വാക്സിന്‍ നല്‍കി .

Tags: