ആലപ്പുഴ ജില്ലയില്‍ ഇന്ന് 271 പേര്‍ക്ക് കൊവിഡ്

260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.487പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെറ്റീവായി

Update: 2021-01-25 12:49 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 271 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.487പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെറ്റീവായി. ആകെ 61996 പേര്‍ ഇതുവരെ ജില്ലയില്‍ രോഗ മുക്തരായി.4042 പേര്‍ ചികില്‍സയില്‍ ഉണ്ട്.

അതേ സമയം ജില്ലയില്‍ 15കേന്ദ്രങ്ങളിലായി 1183 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൂടി ജില്ലയില്‍ ഇന്ന് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി.മെഡിക്കല്‍ കോളജ്-165,.ജനറല്‍ ആശുപത്രി ആലപ്പുഴ -70,ഇഒഇ തുറവൂര്‍ -87,താലൂക്ക് ആശുപത്രി ചേര്‍ത്തല -63ഹരിപ്പാട്-77, ആര്‍എച്ച്ടിസി ചെട്ടികാട് -57,ജില്ലാആശുപത്രി മാവേലിക്കര -87,കായംകുളം- 89,ചെങ്ങന്നൂര്‍ -82,ഇ,ഗവ .യു .പി സ്‌കൂള്‍ ഓടമ്പള്ളി പാണാവള്ളി -96 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ നല്‍കിയത്.

Tags:    

Similar News